70 രാജ്യങ്ങളിലൂടെ തനിച്ച് കാര്‍ ഓടിച്ചു യുവാവ് ന്യൂയോര്‍ക്കില്‍ ; ഓസ്‌ട്രേലിയ വഴി ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം

70 രാജ്യങ്ങളിലൂടെ തനിച്ച് കാര്‍ ഓടിച്ചു യുവാവ് ന്യൂയോര്‍ക്കില്‍ ; ഓസ്‌ട്രേലിയ വഴി ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം
ദുബായില്‍ നിന്ന് സ്‌കോര്‍പിയോയില്‍ കിലോമീറ്ററുകള്‍ താണ്ടി ഇന്ത്യന്‍ യുവാവ് ന്യൂയോര്‍ക്കില്‍. മംഗലാപുരം സ്വദേശിയും ആര്‍ക്കിടെക് ബിരുദ ധാരിയുമായ മുഹമ്മദ് സനിന്‍ (30) ആണ് സാഹസികമായി റോഡിലൂടെ തനിച്ച് വാഹനമോടിച്ച് ന്യൂയോര്‍ക്കിലെത്തിയത്.

മുബൈയില്‍ നിന്ന് കപ്പല്‍ മാര്‍ഗം സ്‌കോര്‍പിയോ ദുബായിലെത്തിച്ചാണ് സനിന്‍ യാത്ര തുടങ്ങിയത്. ദുബായില്‍ നിന്നും ഒമാന്‍, യമന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തുര്‍ക്കിയിലെത്തി. പിന്നീട് യൂറോപ്പിലൂടെ കടല്‍മാര്‍ഗം കാനഡയിലെ ഹാലിഫാക്‌സ് എന്ന പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. വീണ്ടും റോഡു മാര്‍ഗം കാനഡയിലെ വിവിധ പ്രൊവിന്‍സുകള്‍ സന്ദര്‍ശിച്ച് നയാഗ്ര വഴി ഒടുവില്‍ ന്യൂയോര്‍ക്കിലെത്തി. ഇനി യുഎസിലെ വിവിധ സംസ്ഥാനങ്ങളിലൂടെ അവിടെ നിന്നും മലേഷ്യ, തായ്‌ലാന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം, ലാവോസ്, മ്യാന്‍മാര്‍, നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് മടങ്ങാനാണ് സനിന്റെ തീരുമാനം.ഇനിയും ഏകദേശം എട്ടു മാസത്തിലധികം യാത്ര ചെയ്താല്‍ മാത്രേേമ വീട്ടിലെത്താന്‍ സാധിക്കൂവെന്നാണ് സനിന്‍ പറയുന്നത്.

Other News in this category4malayalees Recommends