'ശ്രദ്ധ നേടാന്‍ വേണ്ടി എന്തും പറയുന്നവരെ കാണുന്നത് വെറുപ്പ്': അശ്ലീല പരാമര്‍ശത്തില്‍ നടപടിയ്‌ക്കൊരുങ്ങി നടി തൃഷ

'ശ്രദ്ധ നേടാന്‍ വേണ്ടി എന്തും പറയുന്നവരെ കാണുന്നത് വെറുപ്പ്': അശ്ലീല പരാമര്‍ശത്തില്‍ നടപടിയ്‌ക്കൊരുങ്ങി നടി തൃഷ
തനിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ നിയമ നടപടിയ്‌ക്കൊരുങ്ങി തമിഴ് നടി തൃഷ. നടിയ്‌ക്കെതിരെയുള്ള ആക്ഷേപ കമന്റുകള്‍ വ്യാപകമായി സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് താരം.

തമിഴ്‌നാട്ടിലെ സേലം ജില്ലയിലുളള എഐഎഡിഎംകെ പാര്‍ട്ടി അംഗമാണ് തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്. 'ശ്രദ്ധ നേടാന്‍ വേണ്ടി ഏതു തലത്തിലെയും ആളുകള്‍ എന്തും പറയുന്നതും മനസ്സില്‍ നിന്ദ്യതയോടെ മാത്രം സംസാരിക്കുന്ന ആളുകളെ വീണ്ടും വീണ്ടും കാണുന്നത് വെറുപ്പുതോന്നിക്കുന്നു. ഇതിനെതിരെ ഉറപ്പായും കര്‍ശനമായ നടപടികള്‍ സ്വീകരിക്കു' എന്നായിരുന്നു തൃഷയുടെ കമന്റ്.

നിരവധി സിനിമാ സംഘടനകള്‍ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. 'ഉരുക്കു വനിത ജയലളിതയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് വേദനയുണ്ട്', എന്നായിരുന്നു നടന്‍ കസ്തൂരി ശങ്കര്‍ പറഞ്ഞത്.

'ഇത് 2024 ആണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കാറുണ്ട്, എന്നാല്‍ ഒരു ബന്ധമില്ലാത്ത ഒരു വ്യക്തിയെ വ്യക്തിപരമായി ചെളി വാരിയെറിയുന്നതിലേക്ക് വലിച്ചിടരുത്'എന്നായിരുന്നു നിര്‍മ്മാതാവായ അദിതി രവീന്ദ്രനാഥിന്റെ കമന്റ്.

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. അത്തരത്തിലുള്ള പ്രവണത കൂടിവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസ്താവനയില്‍ പറഞ്ഞത്.Other News in this category4malayalees Recommends