യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ട്രംപ് എന്ന് സര്‍വേ ഫലം

യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ട്രംപ് എന്ന് സര്‍വേ ഫലം
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് സര്‍വേ ഫലം. യുഎസിലെ ആഭ്യന്തര യുദ്ധം തടയുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റുമാര്‍ക്കും താഴെയാണ് ട്രംപിന്റെ സ്ഥാനം. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ 14 ാം സ്ഥാനത്താണ് വരുന്നത്. യുഎസ് പ്രസിഡന്റുമാരുടെ മികവ് അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിലാണ് ട്രംപ് അവസാന സ്ഥാനത്ത് ഇടംപിടിച്ചത്.

രാഷ്ട്രീയ ശാസ്ത്രജ്ഞരായ ജസ്റ്റിന്‍ വോഗന്‍, ബ്രാന്‍ഡണ്‍ റോട്ടിഗസ് എന്നിവരാണ് സര്‍വേ നടത്തിയത്. യുഎസ് രാഷ്ട്രീയം സംബന്ധിച്ച് ഗവേഷണം നടത്തുന്ന 154 പേര്‍ക്കിടയിലാണ് സര്‍വേ. മികച്ചത്, ശരാശരി, മോശം എന്നിങ്ങനെ മൂന്നു റേറ്റിങ്ങാണ് പ്രസിഡന്റുമാര്‍ക്ക് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. 2015ലും 2018 ലും സമാനമായ രീതിയില്‍ പട്ടിക തയയാറാക്കിയിരുന്നു.

എബ്രഹാം ലിങ്കനാണ് പട്ടികയില്‍ ഒന്നാമത്. ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍റ്റാണ് രണ്ടാമത്. യുഎസ് സാമ്പത്തിക മാന്ദ്യത്തേയും രണ്ടാം ലോക മഹായുദ്ധത്തേയും നേരിട്ടപ്പോള്‍ അദ്ദേഹമായിരുന്നു പ്രസിഡന്റ്. ജോര്‍ജ്ജ് വാഷിങ്ടണാണ് മൂന്നാമത്.

ഒബാമ ഒമ്പതു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാമതെത്തി.യുഎസിലെ ജനാധിപ്യ അട്ടിമറി തടഞ്ഞ പ്രസിഡന്റ് എന്നതാണ് ബൈഡന്റെ പ്രസക്തിയെന്നും ഗവേഷകര്‍ വിലയിരുത്തി.

Other News in this category



4malayalees Recommends