മൊബൈല്‍ അടുത്തുവെച്ച് ഉറങ്ങി, ചാവക്കാട് യുവാവിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

മൊബൈല്‍ അടുത്തുവെച്ച് ഉറങ്ങി, ചാവക്കാട് യുവാവിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്
ചാവക്കാടില്‍ ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പാറാട്ട് വീട്ടില്‍ കാസിമിന്റെ മകന്‍ മുഹമ്മദ് ഫഹീമിന്റെ ഫോണ്‍ ആണ് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ പൊട്ടിത്തെറിച്ചത്.

ശബ്ദം കേട്ട് ബെഡില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഫഹീം എഴുന്നേറ്റപ്പോള്‍ മുറിയില്‍ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്.

അതേസമയം, തലനാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. ബെഡ് ഭാഗികമായി കത്തിയ നിലയിലാണുളളത്. റെഡ്മി കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല.

Other News in this category



4malayalees Recommends