ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി

ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി
ഉടമയടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമ്മേളനത്തിന്റെത് തീരുമാനം. നേരത്തെ നീട്ടി നല്‍കിയ കാലാവധി ഫെബ്രുവരി 25ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. ഇത് ലക്ഷക്കണക്കിന് വിദേശികളടക്കമുള്ള തൊഴിലാളികള്‍ക്കും സ്വദേശി വാണിജ്യ സംരംഭകര്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ്.

വിദേശി ജീവനക്കാരുടെ പ്രതിമാസ വര്‍ക്ക് പെര്‍മിറ്റ് ഫീസാണ് ലെവി. ഇത് അടയ്ക്കുന്നതില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയ തീരുമാനം അടുത്തൊരു മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയത് ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചക്കും തൊഴില്‍ വിപണിയില്‍ അവയുടെ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ എണ്ണം എകദേശം 12.6 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഉടമയടക്കം ആകെ ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇളവ് . ഇത് നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

Other News in this category



4malayalees Recommends