പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയ സംഭവം; കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍
17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ മാസ്റ്റര്‍ സിദ്ധീഖ് അലി അറസ്റ്റിലായി. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഊര്‍ക്കടവിലെ കരാട്ടെ അധ്യാപകന് ഒട്ടേറെ പരാതികള്‍ വേറേയുമുണ്ടന്ന് സഹോദരിയും നാട്ടുകാരും വ്യക്തമാക്കി. കരാട്ടെ അധ്യാപകന്‍ സിദ്ദീഖ് അലി നേരത്തെ പോക്‌സോ കേസിലും പ്രതി ആയിരുന്നു.തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

കരാട്ടെ മാസ്റ്റര്‍ക്കെതിരെ കുട്ടി സഹോദരിയോട് പരാതി പറഞ്ഞിരുന്നു. ശാരീരികമായി പീഡിപ്പിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞുവെന്നാണ് സഹോദരി വെളിപ്പെടുത്തി.

'സാറാണ് ഗുരു, ഗുരുവിന്റെ തൃപ്തിക്ക് വേണ്ടി മനസ്സും ശരീരവും കൊടുക്കണം. ഇങ്ങനെ കുട്ടികളെ കൊണ്ട് പറയിപ്പിക്കും. ഒരു കുട്ടിയെ അല്ല ഒരുപാട് കുട്ടികളെയാണ് ഇങ്ങനെ പീഡിപ്പിക്കുന്നത്', സഹോദരി വെളിപ്പെടുത്തി. സിദ്ധീഖ് അലിക്കെതിരെ മറ്റൊരു പോക്‌സോ കേസ് ഉണ്ടെന്നാണ് വിവരം.

Other News in this category4malayalees Recommends