നികുതി വെട്ടിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍; അല്‍ മുക്താദിര്‍ ജൂവലറി ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ ആദായ നികുതി റെയിഡ്

നികുതി വെട്ടിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍; അല്‍ മുക്താദിര്‍ ജൂവലറി ഗ്രൂപ്പിന്റെ ഷോറൂമുകളില്‍ ആദായ നികുതി റെയിഡ്
കേരളത്തിലെ അല്‍ മുക്താദിര്‍ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയിഡ്. ഇന്നലെ രാവിലെ പത്തിനാണ് റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍ തുടങ്ങിയ എട്ട് ഷോറൂമുകളില്‍ ഒരേസമയമായിരുന്നു റെയിഡ്. ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് റെയ്ഡിന് നേതൃത്വവം നല്‍കിയത്. വന്‍ നികുതി വെട്ടിക്കല്‍ കള്ളപ്പണ നിക്ഷേപം, പെട്ടന്നുള്ള വളര്‍ച്ച എന്നിവയാണ് റെയിഡില്‍ പ്രധാനമായും പരിശോധിച്ചത്. ഷോറൂമുകളില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തെ സ്വര്‍ണ്ണാഭരണങ്ങളില്‍ അനധികൃത ഹാള്‍ മാര്‍ക്ക് മുദ്ര പതിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നതോടെ അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളില്‍ പരിശോധന നടന്നിരുന്നു. ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അധികൃതരാണ് ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ഷോറൂമുകളില്‍ അന്ന് റെയ്ഡ് നടത്തിയത്.

കേരളത്തില്‍ ഒരു പ്രത്യേക മതത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണ തട്ടിപ്പ് നടക്കുന്നുവെന്ന് ആരോപിച്ച് ജ്വല്ലറി ഉടമകളും ഇവര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടുന്നനെ ഉയര്‍ന്ന് പൊങ്ങിയതാണ് അല്‍മുക്താദിര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് മാനുഫാക്ച്ചറിംഗ് ഹോല്‍സെയില്‍ ജ്വല്ലറി. ഇവറ ഇടനിലക്കാരായി മുസ്ലീം മതപുരോഹിതരെ ഉപയോഗിക്കുന്നുണ്ടെന്നും പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം നടക്കുന്നതെന്നും സ്വര്‍ണ്ണക്കട ഉടമകള്‍ ആരോപിക്കുന്നു. കഴിഞ്ഞ മൂന്നു നാല് മാസത്തിനുള്ളില്‍ കേരളത്തില്‍ ഈ ഗ്രൂപ്പ് ആറിലധികം ജ്വല്ലറികള്‍ ആരംഭിച്ചിരുന്നു.

Other News in this category



4malayalees Recommends