അനധികൃതമായി സ്തനങ്ങളുടെ വലുപ്പം കൂട്ടാന്‍ ഓപ്പറേഷന്‍ നടത്തിയതിനെ തുടര്‍ന്ന് സ്ത്രീ മരണപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ വിചാരണ. സ്ത്രീ മരിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനധികൃത ഓപ്പറേഷന്റെ പേരില്‍ ഡോക്ടര്‍ കോടതിക്ക് മുന്നിലെത്തുന്നത്.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള മെഡി ബ്യൂട്ടി ക്ലിനിക് നടത്തിയിരുന്ന ജിയാന്‍ ഹുവാംഗാണ് സ്തനങ്ങളുടെ വലുപ്പം കൂട്ടാനുള്ള ഓപ്പറനെ തുടര്‍ന്ന് മരിച്ചത്. 2017 ആഗസ്റ്റില്‍ ഡോ. ജി ഷാവോ ചൈനയില്‍ നിന്നും യാത്ര ചെയ്‌തെത്തിയ ശേഷമാണ് അനധികൃത ഓപ്പറേഷന്‍ നടത്തിയത്.
എന്നാല്‍ പ്രൊസീജ്യറിന് ശേഷം ഹുവാംഗ് മരിച്ചു. ഇവരുടെ സ്തനങ്ങളില്‍ ഫില്ലറുകളായി ഹയാലുറോണിക് ആസിഡാണ് കുത്തിവെച്ചത്. എന്നാല്‍ ഈ പ്രൊസീജ്യറിന് ആ സമയത്ത് ഓസ്‌ട്രേലിയയില്‍ നിയമസാധുത ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഡോക്ടര്‍ക്ക് എതിരെ കേസ് വന്നത്.
ഹുവാംഗ് മരണപ്പെട്ട കേസില്‍ തനിക്കെതിരെ ചുമത്തിയ നരഹത്യാ കുറ്റത്തില്‍ കുറ്റക്കാരിയല്ലെന്നാണ് ഷാവോയുടെ വാദം.