കൈയില്‍ താലവും പിടിച്ച് പൂനം പാണ്ഡെ റോഡില്‍, അടുത്തത് എന്ത് നാടകമെന്ന് ആരാധകര്‍
വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച ശേഷം ആദ്യമായി പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ട് നടി പൂനം പാണ്ഡെ. കൈയില്‍ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയിലടക്കം വൈറലായി കഴിഞ്ഞു. താരം ക്ഷേത്ര ദര്‍ശത്തിനായി എത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.
സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്ന് മരണപ്പെട്ടു എന്ന പേരിലാണ് നടിയും മോഡലുമായ പൂനം പാണ്ഡെ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചത്. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്. എന്നാല്‍ തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്നായിരുന്നു നടി വ്യക്തമാക്കിയത്.
സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും പൂനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു . 'എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഉണ്ടാക്കി ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്‍ക്കും മാപ്പ്. 'സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു' എന്നാണ് പൂനം പാണ്ഡെ പറഞ്ഞത്.