പലിശ നിരക്കുകള്‍ മാറ്റിയും, മറിച്ചും ലെന്‍ഡര്‍മാര്‍; പുതിയ ഫിക്‌സഡ് ഡീലുകളില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍; ജനുവരിയില്‍ ലഭിച്ച ഇടക്കാല ആശ്വാസം വീണ്ടും കൈമോശം വരുമോ?

പലിശ നിരക്കുകള്‍ മാറ്റിയും, മറിച്ചും ലെന്‍ഡര്‍മാര്‍; പുതിയ ഫിക്‌സഡ് ഡീലുകളില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ പ്രഖ്യാപിച്ച് മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍; ജനുവരിയില്‍ ലഭിച്ച ഇടക്കാല ആശ്വാസം വീണ്ടും കൈമോശം വരുമോ?
വര്‍ഷത്തിന്റെ ആരംഭം മുതല്‍ തുടരുന്ന മോര്‍ട്ട്‌ഗേജ് വിപണിയിലെ മാറ്റങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുന്നു. എന്നാല്‍ ഇക്കുറി പുതിയ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനാണ് നിരവധി മോര്‍ട്ട്‌ഗേജ് സേവനദാതാക്കള്‍ തയ്യാറായത്. വെള്ളിയാഴ്ച കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരിയില്‍ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ കുത്തനെ കുറയ്ക്കാന്‍ തയ്യാറായിരുന്നു. ഇതോടെ ഈ വര്‍ഷം റീമോര്‍ട്ട്‌ഗേജ് ചെയ്യുന്ന 1.6 മില്ല്യണ്‍ ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസത്തിനും വഴിയൊരുങ്ങി. ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് നല്‍കാനായി കൂടുതല്‍ ഫണ്ട് ആവശ്യമായി വന്നതോടെ അടുത്ത ദിവസങ്ങളിലായി വീണ്ടും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ്, വിര്‍ജിന്‍ മണി എന്നിവരെല്ലാം പുതിയ ഡീലുകളുടെ ചെലവ് ഉയര്‍ത്തുകയാണ്. ഇതോടെ 4 ശതമാനത്തില്‍ താഴെയുള്ള അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ അവസാനിക്കാനാണ് സാധ്യത. പുതിയ ഫിക്‌സഡ് ഡീലുകള്‍ ഉയര്‍ന്നസ നിരക്കിലേക്കാണ് മാറുന്നത്. നിലവില്‍ 5.25 ശതമാനത്തിലുള്ള ബേസ് റേറ്റില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി സാരമായ മാറ്റങ്ങള്‍ക്ക് തയ്യാറാകുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നില്ല.

ഈ പ്രതീക്ഷയുടെ പ്രതിഫലനമാണ് നിരക്ക് മാറ്റത്തിലേക്ക് നയിക്കുന്നത്. സാധാരണമായി രണ്ട്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകളുടെ കാലാവധി തീരുന്നത് വരെ നിരക്ക് വ്യത്യാസം പ്രകടമാകില്ല. എന്നാല്‍ വേരിയബിള്‍ റേറ്റിലുള്ളവര്‍ക്ക് ഈ വ്യത്യാസം ഉടനടി നേരിടും.

Other News in this category



4malayalees Recommends