വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം, ദുബായിയില്‍ മലയാളിയായ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം, ദുബായിയില്‍ മലയാളിയായ അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം
ദുബായിയില്‍ വാഹനാപകടത്തില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന്‍ ആണ് മരിച്ചത്.

അഞ്ചുവയസ്സായിരുന്നു. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അവധി കഴിഞ്ഞ് വെള്ളിയാഴ്ച നാട്ടില്‍ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങിവരുമ്പോഴായിരുന്നു അപകടം.

ദുബായ് വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് വരുന്ന വഴി റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെജി വണ്‍ വിദ്യാര്‍ഥിനിയാണ് നയോമി. ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനാണ് ജോബിന്‍ ബാബു വര്‍ഗീസ്.

Other News in this category4malayalees Recommends