അയല്‍വീട്ടിലെ നായ നിര്‍ത്താതെ കുരച്ചു; പ്രകോപിതനായ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു
ഇടുക്കിയില്‍ മിണ്ടാപ്രാണിയോട് കൊടുംക്രൂരത. അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് ദാരുണ സംഭവം നടന്നത്.
ബന്ധുകൂടിയായ അയല്‍വാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്. സംഭവത്തില്‍ സന്യാസിയോട സ്വദേശിയായ കളപുരമറ്റത്തില്‍ രാജേഷിനെതിരെ കമ്പമെട്ട് പോലീസ് കേസെടുത്തു.