രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയിയെ നിര്‍ബന്ധിച്ചത് താനാണെന്ന് കമല്‍ ഹാസന്‍

രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയിയെ നിര്‍ബന്ധിച്ചത് താനാണെന്ന് കമല്‍ ഹാസന്‍
രാജ്യത്തിന്റെ രക്ഷക്കായി ചിന്തിക്കുന്ന ആരുമായും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. രാജ്യത്തിനു വേണ്ടി കക്ഷിരാഷ്ട്രീയം മറക്കുമെന്നും എന്നാല്‍, ഫ്യൂഡല്‍ മനോഭാവം കാട്ടുന്ന പാര്‍ട്ടികളുമായി കൈകോര്‍ക്കില്ല.

'ഇന്ത്യ' സംഖ്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നല്ല വാര്‍ത്തയുണ്ടാക്കാന്‍ സമയമെടുക്കുമെന്നും കമല്‍ പറഞ്ഞു. ഭാവിയില്‍ വിജയ്യുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നും അദേഹം സൂചന നല്‍കി. രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയ്യെ നിര്‍ബന്ധിച്ചത് താനാണെന്ന് കമല്‍ പറഞ്ഞു. ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെയ്ക്കും ബദല്‍ എന്ന നിലയിലായിരുന്നു ആറുവര്‍ഷം മുമ്പ് കമല്‍ മക്കള്‍ നീതി മയ്യം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം നടന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിനായി കമല്‍ഹാസന്‍ പ്രചാരണം നടത്തിയിരുന്നു.

Other News in this category



4malayalees Recommends