സ്വകാര്യ സ്‌കൂളില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം തുടരുന്നു

സ്വകാര്യ സ്‌കൂളില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം തുടരുന്നു
പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം തുടരുന്നു. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ കുട്ടി ഇന്നലെ ഏറെ വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന് സംശയത്തില്‍ രാത്രി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പരാതി ലഭിച്ചശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്‌കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാണെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. സ്‌കൂള്‍ യൂണിഫോമാണ് കുട്ടി ധരിച്ചിട്ടുള്ളത്.

തിരുവല്ല മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ കാവുംഭാഗം സ്വദേശിയെയാണ് കാണാനായത്. രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെയാണ് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങിയത്. സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ല എന്നു വ്യക്തമായി. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Other News in this category4malayalees Recommends