ബോളിവുഡിലെ പല വമ്പന്മാരും ഡാര്‍ക്ക് വെബ്ബിലുണ്ട്; വെളിപ്പെടുത്തലുമായി കങ്കണ

ബോളിവുഡിലെ പല വമ്പന്മാരും ഡാര്‍ക്ക് വെബ്ബിലുണ്ട്; വെളിപ്പെടുത്തലുമായി കങ്കണ
ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ചില പ്രമുഖര്‍ ഡാര്‍ക്ക് വെബിലൂടെ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോര്‍ത്തിയെടുക്കുന്നു എന്ന വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ഫോണുകളില്‍ നമ്പര്‍ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ രാജ്യത്ത് നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെ?ഗുലേറ്ററി അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്, അതുകൊണ്ട് തന്നെ തട്ടിപ്പ് കോളുകള്‍ തടയുക എന്ന ലക്ഷ്യം ഇതിലൂടെ നടപ്പിലാക്കാന്‍ കഴിയുമെന്ന് പറഞ്ഞ കങ്കണ, ഡാര്‍ക്ക് വെബ്ബിനെതിരെ കേന്ദ്രം എന്തെങ്കിലും നടപടിയെടുക്കണമെന്നും പറഞ്ഞു.

ബോളിവുഡിലെ ജനപ്രിയ സിനിമാ പ്രവര്‍ത്തകരും ഡാര്‍ക്ക് വെബ്ബിലുണ്ട് അവിടെ നിന്ന് നിയമവിരുദ്ധമായ പലകാര്യങ്ങളും ചെയ്യുന്നു.

കൂടാതെ മറ്റുള്ളവരുടെ വാട്ട്‌സ്ആപ്പ്, മെയിലുകള്‍ പോലുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്നുവെന്നും അവരെ പൊളിച്ചടുക്കിയാല്‍ പല വമ്പന്‍മാരും വെളിപ്പെടുമെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ പറയുന്നു.

Other News in this category4malayalees Recommends