കാനഡയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ കുടുംബം കാനഡ-യുഎസ് അതിര്‍ത്തിയില്‍ മരിച്ച സംഭവം; ഷിക്കാഗോയില്‍ നിന്നും മനുഷ്യക്കത്ത് സംഘത്തിലെ പ്രതിക്കെതിരെ കുറ്റം ചുമത്തി

കാനഡയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ കുടുംബം കാനഡ-യുഎസ് അതിര്‍ത്തിയില്‍ മരിച്ച സംഭവം; ഷിക്കാഗോയില്‍ നിന്നും മനുഷ്യക്കത്ത് സംഘത്തിലെ പ്രതിക്കെതിരെ കുറ്റം ചുമത്തി
രണ്ട് വര്‍ഷം മുന്‍പ് യുഎസുമായി കാനഡ അതിര്‍ത്തി പങ്കിടുന്ന മനിബോട്ടയിലെ സതേണ്‍ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം കൊടുംതണുപ്പില്‍ മരിച്ചതുമായി ബന്ധപ്പെട്ട് യുഎസ് അധികൃതര്‍ ഒരാളെ അറസ്റ്റ് ചെയ്തു.

ഡേര്‍ട്ടി ഹാരി എന്ന് അറിയപ്പെടുന്ന ഹര്‍ഷ്‌കുമാര്‍ രമണ്‍ലാല്‍ പട്ടേലിനെതിരെയാണ് യുഎസ് ഫെഡറല്‍ കോടതി അനധികൃത കുടിയേറ്റക്കാരെ കടത്തിയതിനും, ഗൂഢാലോചനയ്ക്കും കേസ് ചുമത്തിയത്.

39-കാരനായ ജഗദീഷ് പട്ടേല്‍, 37-കാരിയായ ഭാര്യ വൈശാലി, 11 വയസ്സുള്ള മകള്‍ വിഹാംഗി, മൂന്ന് വയസ്സുള്ള മകന്‍ ധാര്‍മ്മിക് എന്നിവരെയാണ് യുഎസ് അതിര്‍ത്തിയില്‍ നിന്നും 12 മീറ്റര്‍ മാത്രം അകലെ തണുത്ത് വിറങ്ങലിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനെസോട്ടയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2022 ജനുവരി 19-നാണ് മരണം നടന്നത്.

കോടതി രേഖകള്‍ പ്രകാരം ഹര്‍ഷികുമാര്‍ പട്ടേല്‍ ഫ്‌ളോറിഡയില്‍ ഒരു ചൂതാട്ട കേന്ദ്രം നടത്തുന്നുണ്ട്. ഇയാളും മറ്റൊരു കള്ളക്കടത്തുകാരനായ സ്റ്റീവ് ഷാന്‍ഡും ചേര്‍ന്നാണ് അനധികൃത കുടിയേറ്റക്കാരെ കടത്തുന്നത്. ഷാന്‍ഡ് ഇപ്പോള്‍ മിനസോട്ടയില്‍ വിചാരണ നേരിടുകയാണ്.

ഹര്‍ഷ്‌കുമാര്‍ പട്ടേലും, ഷാന്‍ഡും തമ്മില്‍ നടത്തിയ ഫോണ്‍ സന്ദേശങ്ങളില്‍ നിന്നുമാണ് പട്ടേല്‍ കുടുംബത്തെ കടത്താന്‍ ഇവരാണ് ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Other News in this category4malayalees Recommends