പലസ്തീനെ സ്വതന്ത്രമാക്കുക എന്നു മുദ്രാവാക്യം മുഴക്കി ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ സ്വയം തീ കൊളുത്തി അമേരിക്കന്‍ സൈനികന്‍. പൊള്ളലേറ്റ യുഎസ് നാവിക സേനാംഗം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ യുവാവിന്റെ പ്രതിഷേധം. ഉടന്‍ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയിലുള്ള നാവികനാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചു.
പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ സ്ട്രീമിങ് സമൂഹ മാധ്യമങ്ങളില്‍ നടത്തിയായിരുന്നു സൈനികന്റെ പ്രതിഷേധം. ഈ വംശഹത്യയില്‍ എനിക്ക് പങ്കില്ല, എന്നും സ്വയം തീ കൊളുത്തുന്നതിന് മുമ്പ് അദ്ദേഹം വിളിച്ചുപറഞ്ഞു.
യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. പൊലീസും സംഭവം അന്വേഷിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.