രണ്ടായിരത്തിലേറെ പലസ്തീനികള്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം അനുവദിച്ച സര്‍ക്കാരിനെതിരെ പ്രതിഷേധം ; ആശങ്കയോടെ ജൂത സമൂഹം

രണ്ടായിരത്തിലേറെ പലസ്തീനികള്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം അനുവദിച്ച സര്‍ക്കാരിനെതിരെ പ്രതിഷേധം ; ആശങ്കയോടെ ജൂത സമൂഹം
രണ്ടായിരത്തിലേറെ പലസ്തീനികള്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനം അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം. തങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ജൂത സമൂഹവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് പ്രതിപക്ഷവും ആരോപിച്ചു. ഡിസംബര്‍ അവസാനത്തോടെയാണ് ലേബര്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗാസയില്‍ നിന്നുള്ള പലസ്തീനികള്‍ക്ക്2250 ലേറെ വിസകള്‍ അനുവദിച്ചത്.

ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് വിസകള്‍ അനുവദിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ജൂത സമൂഹം ആശങ്ക അറിയിച്ചു.

കണക്കുകള്‍ പ്രകാരം രണ്ടായിരത്തിലേറെ സന്ദര്‍ശന വിസകളും 148 മൈഗ്രേഷന്‍ വിസകളും നല്‍കിയിട്ടുണ്ട്. 12 മാസം വരെ രാജ്യത്ത് താല്‍ക്കാലിക പ്രവേശനം അനുവദിക്കുന്ന വിസകളാണ് അനുവദിച്ചത്. എന്നാല്‍ ഈ വിസകളുടെ ദ്രുതഗതിയിലുള്ള പ്രൊസസിംഗും കര്‍ശനമായ സുരക്ഷാ പരിശോധനയുടെ അഭാവവുമാണ് ജനങ്ങള്‍ക്കിടയില്‍ സംശയവും ആശങ്കയും സൃഷ്ടിക്കുന്നത്.

രാജ്യ സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന് ജൂത സമൂഹം പറയുന്നു.

Other News in this category



4malayalees Recommends