ഓണ്‍ലൈനില്‍ 'മിന്നുന്നതെല്ലാം' പൊന്നല്ല; ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ 750 വ്യാജ, കേടുപാട് സംഭവിച്ച കാറുകള്‍ വിറ്റു; കമ്പനിക്ക് പണികിട്ടും

ഓണ്‍ലൈനില്‍ 'മിന്നുന്നതെല്ലാം' പൊന്നല്ല; ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ 750 വ്യാജ, കേടുപാട് സംഭവിച്ച കാറുകള്‍ വിറ്റു; കമ്പനിക്ക് പണികിട്ടും
ഓണ്‍ലൈനില്‍ നടത്തിയ ലേലത്തിലൂടെ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി 750 ഓസ്‌ട്രേലിയക്കാര്‍ക്ക് വ്യാജമായതും, കേടുപാട് സംഭവിച്ചതുമായ വാഹനങ്ങള്‍ വിറ്റ് പ്രമുഖ ഓണ്‍ലൈന്‍ ലേല കമ്പനി. സംഭവത്തില്‍ ഇവര്‍ 10 മില്ല്യണ്‍ പൗണ്ട് പെനാല്‍റ്റി നേരിടുകയാണ്.

ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ & കണ്‍സ്യൂമര്‍ കമ്മീഷനാണ് ഗ്രേയ്‌സ് ഇ-കൊമേഴ്‌സ് ഗ്രൂപ്പിനെതിരെ നടപടി എടുക്കുന്നത്. 2020 ജൂലൈ 1 മുതല്‍ 2022 ജൂണ്‍ 30 വരെ കാലയളവില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും, തെറ്റായ വാദങ്ങളും ഉള്‍പ്പെടുത്തിയതായി കമ്പനി ഫെഡറല്‍ കോടതിയില്‍ സമ്മതിച്ചു.

കാറുകള്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ നിര്‍മ്മാണ തീയതി തെറ്റായി രേഖപ്പെടുത്തിയത് മുതല്‍ ഗിയറിനെ സംബന്ധിച്ചും, കേടുപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ മറച്ചുവെച്ചുമായിരുന്നു ഇടപാട് നടത്തിയത്.

ഈ വിധത്തില്‍ 750 ഉപഭോക്താക്കളയാണ് കമ്പനി വഞ്ചിച്ചത്. പലരും കാറുകള്‍ റിപ്പയര്‍ ചെയ്യുകയും, നഷ്ടത്തില്‍ വില്‍ക്കുകയും ചെയ്യുകയാണുണ്ടായത്.

Other News in this category4malayalees Recommends