ആരോടും വിരോധമോ പരിഭവമോ ഇല്ല, ഏവര്‍ക്കും നന്ദി പറഞ്ഞ് പാര്‍ലമെന്റിനോട് വിട പറഞ്ഞ് സ്‌കോട്ട് മോറിസണ്‍

ആരോടും വിരോധമോ പരിഭവമോ ഇല്ല, ഏവര്‍ക്കും നന്ദി പറഞ്ഞ് പാര്‍ലമെന്റിനോട് വിട പറഞ്ഞ് സ്‌കോട്ട് മോറിസണ്‍
മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പാര്‍ലമെന്റിനോട് വിട പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി അദ്ദേഹം ഇന്ന് പാര്‍ലമെന്റില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി.

ആരോടും വിരോധവും പരിഭവവുമില്ലാതെയാണ് താന്‍ പാര്‍ലമെന്റില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് സ്‌കോട്ട് മോറിസണ്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 16 വര്‍ഷത്തോളം എംപി സ്ഥാനം നിര്‍വഹിച്ച ശേഷമാണ് രാജ്യത്തിന്റെ 30ാം പ്രധാനമന്ത്രിയായിരുന്ന സ്‌കോട്ട് മോറിസണ്‍ അധികാരത്തിലേറിയത്.

പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിക്കും ലിബര്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും തനിക്കൊപ്പം പ്രവര്‍ത്തിച്ച അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ ചൈന നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ മുന്നറിയിപ്പു നല്‍കി.

ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അടുത്ത ബന്ധമാണ് സ്‌കോട്ട് മോറിസണ്‍ പുലര്‍ത്തിയിരുന്നത്.

Other News in this category4malayalees Recommends