പ്രതികളില്‍ ചിലരുടെ കുടുംബങ്ങള്‍ക്ക് പ്രതിമാസം അയ്യായിരം രൂപ നല്‍കുന്നു ; ടി പി കേസില്‍ വാദ പ്രതിവാദങ്ങളിങ്ങനെ

പ്രതികളില്‍ ചിലരുടെ കുടുംബങ്ങള്‍ക്ക് പ്രതിമാസം അയ്യായിരം രൂപ നല്‍കുന്നു ; ടി പി കേസില്‍ വാദ പ്രതിവാദങ്ങളിങ്ങനെ
ടി പി വധക്കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യത്തില്‍ ശക്തമായ വാദ പ്രതിവാദങ്ങളാണ് ഹൈക്കോടതിയില്‍ നടന്നത്. സിപിഎമ്മിലാണ് ചന്ദ്രശേഖര്‍ വളര്‍ന്നത്. പുതിയ പാര്‍ട്ടിയുണ്ടാക്കി. അതിന്റെ പേരിലാണ് കൊല്ലപ്പെട്ടത്. നാലു വര്‍ഷത്തോളം നീണ്ട ഗൂഢാലോചനയുടെ ഫലമായിരുന്നു ചന്ദ്രശേഖരന്റെ കൊലപാതകമെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ വാദിച്ചു.എന്നാല്‍ രാഷ്ട്രീയ കൊലപാതകം അസാധാരണമായ സംഭവമല്ലെന്നും പരമാവധി ശിക്ഷ നല്‍കാന്‍ കാരണമല്ലെന്നുമായി പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്റെ വാദം.

പ്രതികള്‍ക്ക് ചന്ദ്രശേഖരനോട് വൈരാഗ്യമില്ലായിരുന്നു, പിന്നെ ആര്‍ക്കു വേണ്ടിയാണ് കൊന്നതെന്ന് പരിശോധിക്കണം.

പ്രതികളില്‍ ചിലരുടെ കുടുംബത്തിന് എല്ലാ മാസവും അയ്യായിരം രൂപ നല്‍കുന്നുണ്ടെന്ന് പ്രബോഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്. എല്ലാവരും ഗൂഢാലോചനയില്‍ പങ്കാളികളാണ്. ചന്ദ്രശേഖരിന്റെ തലച്ചോര്‍ പൂക്കുല പോലെ ചിതറിക്കുമെന്ന് പ്രസംഗിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് മാനസിക പരിവര്‍ത്തനത്തിന് സാധ്യതയില്ല.ജയില്‍ സൂപ്രണ്ടിന്റെ അടക്കം റിപ്പോര്‍ട്ട് അതാണ് വ്യക്തമാക്കുന്നത്. തടവിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ നല്‍കി. ജയിലില്‍ അവധി ആഘോഷിക്കുകയാണ്. പുറത്തിറങ്ങിയാല്‍ ഇവര്‍ വീണ്ടും ആയുധമെടുക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Other News in this category4malayalees Recommends