വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നടി മീന പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. രാഷ്ട്രീയം എന്താണെന്ന് താന്‍ പറഞ്ഞു കൊടുത്ത ശേഷം തന്റെ മകള്‍ വിജയ്ക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞതായാണ് മീന വെളിപ്പെടുത്തിയിരിക്കുന്നത്.
'വിജയ് സാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കമന്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. ആ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ കൃത്യമായി മറുപടി പറയഹാന്‍ അറിയില്ല. പക്ഷെ അദ്ദേഹത്തിന് ഞാഹന്‍ ആശംസകള്‍ നേരുന്നു.'
'അതുപോലെ എന്റെ മകളും ഇപ്പോള്‍ എന്നോട് പാര്‍ട്ടി, രാഷ്ട്രീയം എന്താണ് എന്നൊക്കെ ചോദിക്കുന്നുണ്ട്. അവള്‍ ഇപ്പോഴാണ് അതൊക്കെ മനസിലാക്കി തുടങ്ങിയത്. അവള്‍ ആ ലേണിങ് പ്രോസസിലാണ്. ഞാന്‍ രാഷ്ട്രീയം എന്താണ് എന്നൊക്കെ പറഞ്ഞ് കൊടുത്ത ശേഷം 'ഞാന്‍ വിജയ് അങ്കിളിന് വോട്ട് ചെയ്യുമെന്ന് മകള്‍ പറയാറുണ്ട്' എന്നാണ് മീന പറഞ്ഞത്.
നൈനിക ആണ് മീനയുടെ മകള്‍. വിജയ് ചിത്രം 'തെരി'യിലൂടെ 2016ല്‍ നൈനിക സിനിമയിലേക്ക് എത്തിയിരുന്നു. ചിത്രത്തിലെ നൈനികയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ 2022ല്‍ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അന്തരിച്ചിരുന്നു.