ശോഭന തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹം, കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുകയാണ്: സുരേഷ് ഗോപി

ശോഭന തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹം, കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുകയാണ്: സുരേഷ് ഗോപി
നടി ശോഭന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതായാണ് സുരേഷ് ഗോപി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

'ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. തിരുവനന്തപുരത്ത് നിന്ന് അവര്‍ മത്സരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു' എന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശോഭനയുടയും നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന്റെയും പേരുകള്‍ പരിഗണിക്കുന്നതായി നേരത്തെ അഭ്യൂഹം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത തൃശൂരിലെ വനിതാ സമ്മേളനത്തില്‍ ശോഭന പങ്കെടുത്തതോടെയാണ് നടിയുടെ ബിജെപി പ്രവേശം ചര്‍ച്ചയായത്.

Other News in this category4malayalees Recommends