മോര്‍ട്ട്‌ഗേജ് സമ്മര്‍ദത്തില്‍ ലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍; പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ന്നാല്‍ ആയിരങ്ങള്‍ ദുരിതത്തിലേക്ക് നീങ്ങും; അടുത്ത മാസം റിസര്‍വ് ബാങ്ക് തീരുമാനം സുപ്രധാനം

മോര്‍ട്ട്‌ഗേജ് സമ്മര്‍ദത്തില്‍ ലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍; പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ന്നാല്‍ ആയിരങ്ങള്‍ ദുരിതത്തിലേക്ക് നീങ്ങും; അടുത്ത മാസം റിസര്‍വ് ബാങ്ക് തീരുമാനം സുപ്രധാനം
റെക്കോര്‍ഡ് നിരക്കില്‍ മോര്‍ട്ട്‌ഗേജ് സമ്മര്‍ദത്തിലേക്ക് വീണ് ഓസ്‌ട്രേലിയന്‍ ഭവനഉടമകള്‍. അടുത്ത മാസം റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തിയാല്‍ ആയിരക്കണക്കിന് പേര്‍ ഈ വലയില്‍ വീഴുമെന്നാണ് മുന്നറിയിപ്പ്.

ജനുവരിയില്‍ 1.609 മില്ല്യണ്‍ ഭവനങ്ങളാണ് മോര്‍ട്ട്‌ഗേജ് സമ്മര്‍ദത്തില്‍ പെട്ടതെന്ന് റിസേര്‍ച്ച് സ്ഥാപനമായ റോയ് മോര്‍ഗന്‍ പറഞ്ഞു. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ 1.56 മില്ല്യണില്‍ നിന്നുമാണ് ഈ വര്‍ദ്ധന.

നേരത്തെ പലിശ നിരക്ക് 4.35 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള ആര്‍ബിഎ തീരുമാനമാണ് ഇതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. 12 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ പലിശ നിരക്കുകള്‍. 13 പലിശ വര്‍ദ്ധനവുകള്‍ക്ക് ഒടുവിലാണ് ഇത് 4.35 ശതമാനത്തിലേക്ക് ഉയര്‍ന്നത്.

2023 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ നാല് മാസങ്ങളില്‍ പലിശ നിരക്ക് വര്‍ദ്ധന നിര്‍ത്തിവെച്ചത് മോര്‍ട്ട്‌ഗേജുകാര്‍ക്ക് സമ്മര്‍ദം കുറയ്ക്കാന്‍ സഹായകമായിരുന്നു. എന്നാല്‍ നവംബറില്‍ ഇത് വര്‍ദ്ധിച്ചതോടെ സമ്മര്‍ദം തിരിച്ചെത്തി.

മാര്‍ച്ച് പകുതിയോടെ റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളുമെന്ന് ആശങ്കയുണ്ട്. എന്നാല്‍ ഈ സാധ്യത തള്ളുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള പ്രതിമാസ പണപ്പെരുപ്പ നിരക്ക്.

Other News in this category



4malayalees Recommends