ജനുവരി വരെ 12 മാസങ്ങളില്‍ ഓസ്‌ട്രേലിയയുടെ പ്രതിമാസ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) 3.4 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കാണ് ഇക്കാര്യം പുറത്തുവിട്ടത്.
2021 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വാര്‍ഷിക പണപ്പെരുപ്പമാണ് ഈ കണക്ക്. പണപ്പെരുപ്പത്തിന്റെ വേഗത കുറയുന്നത് തുടരുന്നതിന്റെ സൂചനകളും ഈ ഡാറ്റ വ്യക്തമാക്കുന്നു.
ഹൗസിംഗ്, ഭക്ഷണം, ആല്‍ക്കഹോളിക് ഇതര പാനീയങ്ങള്‍, മദ്യം, പുകയില എന്നിവയ്ക്ക് പുറമെ ഇന്‍ഷുറന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകള്‍ എന്നിവയാണ് സുപ്രധാന തോതില്‍ വില വര്‍ദ്ധിച്ചവ.
ഹോളിഡേ യാത്രകളും, പണപ്പെരുപ്പവും മൂലം വിനോദ, സാംസ്‌കാരിക മേഖലകളില്‍ സ്തംഭനാവസ്ഥ പ്രകടമായി. ഹൗസിംഗ് മേഖലയില്‍ 12 മാസത്തിനിടെ 4.6 വര്‍ദ്ധന രേഖപ്പെടുത്തുമ്പോഴും ഡിസംബറിലെ 5.2 ശതമാനത്തില്‍ നിന്നും താഴ്ന്നിട്ടുണ്ട്.
അതേസമയം റെന്റല്‍ മേഖലയില്‍ 7.4 ശതമാനമാണ് വില വര്‍ദ്ധന. കടുപ്പമേറിയ റെന്റല്‍ വിപണിയും, കുറഞ്ഞ വേക്കന്‍സി നിരക്കുകളും ഇതില്‍ പ്രതിഫലിക്കുന്നതായി എബിഎസ് വ്യക്തമാക്കി.