ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സന്ദര്‍ശനത്തിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക നേട്ടത്തിന് 300 മില്യണ്‍ ഡോളറിന്റെ നേട്ടമെന്ന് കോമണ്‍ വെല്‍ത്ത് ബാങ്കിന്റെ റിപ്പോര്‍ട്ട്. കോണ്‍സേര്‍ട്ടിനോടനുബന്ധിച്ച് പണം ചെലവഴിച്ച കണക്കില്‍ 20 ശതമാനം വര്‍ദ്ധനയുണ്ടായതായി.
നാലു ദിവസത്തേക്കാണ് 20 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായത്.നാലു ദിവസത്തില്‍ 135 മില്യണ്‍ ഡോളറും അധികമായി നഗരത്തില്‍ ചെലവഴിച്ചു. താമസത്തിനായും ടൂറിസവുമായി ബന്ധപ്പെട്ടും 33 മില്യണ്‍ ഡോളറും ഇതില്‍ ഉള്‍പ്പെടുന്നു
ഓസ്‌ട്രേലിയയില്‍ ഏഴിടത്തായി നടന്ന പരിപാടികളില്‍ ആറു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു.
ഇറാസ് എന്ന പേരിലുള്ള പര്യടനം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറിലേറെ നേടി.
അതിനിടെ വിവാദത്തിലും യാത്ര പെട്ടു. ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറോട് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പിതാവ് മോശമായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാപ്പരാസി ഫോട്ടോഗ്രഫിയെ എതിര്‍ക്കുകയാണ് ചെയ്തതെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.