കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ആപ്ലിക്കേഷന്‍ തള്ളിപ്പോയാല്‍ എന്തെല്ലാം പോംവഴികള്‍ അവശേഷിക്കും; കനേഡിയന്‍ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ അറിയാന്‍

കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ആപ്ലിക്കേഷന്‍ തള്ളിപ്പോയാല്‍ എന്തെല്ലാം പോംവഴികള്‍ അവശേഷിക്കും; കനേഡിയന്‍ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ അറിയാന്‍
കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന, അല്ലെങ്കില്‍ ആഗ്രഹിക്കുന്ന വലിയൊരു ശതമാനം ആളുകള്‍ക്കും അല്‍പ്പകാലം മുന്‍പ് വരെ ഇത് വേഗത്തില്‍ സാധ്യമായിരുന്നു. എന്നാല്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കടുപ്പമാക്കി മാറ്റുമ്പോള്‍ കനേഡിയന്‍ പൗരത്വവും ഇനി എളുപ്പമുള്ള പണിയല്ലാതായി മാറും.

കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ആപ്ലിക്കേഷന്‍ തള്ളിയാല്‍ പിന്നെ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ വീണ്ടും അപേക്ഷിക്കാം, അല്ലെങ്കില്‍ കാനഡയിലെ ഫെഡറല്‍ കോടതിയുടെ ജുഡീഷ്യല്‍ റിവ്യൂവിനായി അപേക്ഷിക്കാം.

ഐആര്‍സിസി സിറ്റിസണ്‍ഷിപ്പ് ആപ്ലിക്കേഷന്‍ തള്ളുന്ന സാഹചര്യം നേരിട്ടാല്‍ അപേക്ഷകര്‍ക്ക് ഈ വഴികള്‍ സ്വീകരിക്കാം. 2023-ല്‍ 354,000 പേരാണ് കനേഡിയന്‍ പൗരത്വം നേടിയതെന്ന് ഐആര്‍സിസി കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-ല്‍ 375,000 വിദേശ പൗരന്‍മാര്‍ കനേഡിയന്‍ പൗരന്‍മാരായ സ്ഥാനത്താണ് ഈ ഇടിവ്.

പുതിയ സിറ്റിഷന്‍ഷിപ്പ് ആപ്ലിക്കേഷനുകള്‍ക്കൊപ്പം പുതിയ അപേക്ഷയ്ക്കുള്ള ഫീസും ഐആര്‍സിസി ആവശ്യപ്പെടുന്നുണ്ട്.

Other News in this category4malayalees Recommends