ട്രാഫിക് നിയമം ലംഘിച്ച് നടി, പിന്നാലെ പൊലീസുമായി തര്‍ക്കം! ഉദ്യോഗസ്ഥന്റെ വസ്ത്രം വലിച്ചുകീറി ഫോണ്‍ പിടിച്ചെടുത്തു ; കേസ്

ട്രാഫിക് നിയമം ലംഘിച്ച് നടി, പിന്നാലെ പൊലീസുമായി തര്‍ക്കം! ഉദ്യോഗസ്ഥന്റെ വസ്ത്രം വലിച്ചുകീറി ഫോണ്‍ പിടിച്ചെടുത്തു ; കേസ്
ട്രാഫിക് നിയമം ലംഘിച്ച് യാത്ര ചെയ്തത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഹൈദരാബാദിലെ ബഞ്ജാര ഹില്‍സിലായിരുന്നു സംഭവം. കഴിഞ്ഞ രാത്രി തന്റെ ആഡംബര കാറില്‍ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണ് നിയമം തെറ്റിച്ച് വണ്‍വേ റോഡിലൂടെ പോകാന്‍ നടി ശ്രമിച്ചത്.

ഇതേ തുടര്‍ന്ന് പൊലീസ് കാര്‍ തടയുകയായിരുന്നു. എന്നാല്‍ തനിക്ക് അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു. താരത്തിന്റെ അധിക്ഷേപം ഉദ്യോഗസ്ഥന്‍ ചിത്രീകരിക്കുന്നത് തടയാനും നടി ശ്രമിക്കുന്നുണ്ട്.

നടിയെ സമാധാനിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും, തുടര്‍ന്നും അധിക്ഷേപിക്കുന്നത് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ ദൃശ്യത്തിലുണ്ട്. അത്യാവശ്യ ജോലിയുണ്ടെന്ന് പറഞ്ഞാണ്, തെറ്റു സമ്മതിക്കാതെ ഉദ്യോഗസ്ഥനുമായി നടി തര്‍ക്കത്തിലേര്‍പ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പലരും നടിയെ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉദ്യോഗസ്ഥനെ ശാരീരികമായും സൗമ്യ ആക്രമിച്ചു. നടി തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്‌തെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐപിസി സെക്ഷന്‍ 353, 184 എംവിഎ എന്നീ വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Other News in this category4malayalees Recommends