ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും സെപ്തംബറില്‍ കുഞ്ഞുപിറക്കും. ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്.
സോഷ്യല്‍മീഡിയയിലൂടെ ദീപികയും രണ്‍വീറും ചേര്‍ന്നാണ് ഈ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന ഒരു പോസ്റ്റര്‍ കാര്‍ഡ് പങ്കുവച്ചാണ് ആരാധകരെ വിവരം അറിയിച്ചത്. സെപ്തംബറില്‍ കുഞ്ഞ് ജനിക്കുമെന്നാണ് ഇരുവരുടെയും പോസ്റ്റ് സൂചിപ്പിക്കുന്നത്.
വാര്‍ത്ത പുറത്തെത്തിയതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധിപേര്‍ ദീപികയ്ക്കും രണ്‍വീറിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്. 2018 ലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. പിന്നീട് മുംബൈയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തി.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത 'ഫൈറ്റര്‍' എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്.