അമേരിക്കന്‍ സൈനികന്‍ ആരോണ്‍ ബുഷ്‌നെല്‍ തീകൊളുത്തി മരിച്ചത് സ്വത്ത് പലസ്തീനിലെ കുട്ടികള്‍ക്ക് എഴുതിവച്ച ശേഷം

അമേരിക്കന്‍ സൈനികന്‍ ആരോണ്‍ ബുഷ്‌നെല്‍ തീകൊളുത്തി മരിച്ചത് സ്വത്ത് പലസ്തീനിലെ കുട്ടികള്‍ക്ക് എഴുതിവച്ച ശേഷം
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കരുതിയിലും അതിന് അമേരിക്ക നല്‍കുന്ന പിന്തുണയിലും പ്രതിഷേധിച്ച് തീ കൊളുത്തി ജീവനൊടുക്കിയ അമേരിക്കന്‍ സൈനികന്‍ തന്റെ വില്‍പത്രരത്തില്‍ സ്വത്ത് പലസ്തീനിലെ കുട്ടികള്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്.

അമരിക്കന്‍ വ്യോമ സേനാംഗമായ ആരോണ്‍ ബുഷ്‌നെല്‍ (25) ആണ് തന്റെ സമ്പാദ്യം പലസ്തീന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് വില്‍പ്പത്രത്തില്‍ എഴുതിയതെന്ന് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഷിങ്ടണ്‍ ഡിസിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ ഞായറാഴ്ചയാണ് ഇദ്ദേഹം തീ കൊളുത്തി മരിച്ചത്. 10000 ത്തിലേറെ കുഞ്ഞുങ്ങള്‍ അടക്കം 30000 ഓളം പലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രയേല്‍ ആക്രമണത്തിന് യുഎസ് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ആരോണിന്റെ മരണം.

സൈനിക യൂണിഫോം ധരിച്ച് ജീവനൊടുക്കുന്ന ദൃശ്യം ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. തീ പടരുമ്പോള്‍ പലസ്തീനെ സ്വതന്ത്രമാക്കൂ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് ദൃശ്യത്തിലുണ്ട്. ഞാന്‍ യുഎസ് എയര്‍ഫോഴ്‌സിലെ സൈനികനാണ്. വംശഹത്യയില്‍ ഞാന്‍ പങ്കാളിയാകില്ല എന്നും ആരോണ്‍ ബുഷ്‌നെല്‍ മരണത്തിന് തൊട്ടുമുമ്പ് പറഞ്ഞു.

അമേരിക്കന്‍ ഭരണകൂടവും അതിന്റെ അന്യായ നയങ്ങളും കാരണം ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയുടെ സംരക്ഷകന്‍ എന്നാണ് ആരോണിനെ ഹമാസ് വിശേഷിപ്പിച്ചത്. അദ്ദേഹം എന്നെന്നും പലസ്തീനികളുടെ ഹൃദയത്തില്‍ ജീവിച്ചിരിക്കുമെന്നും ഹമാസ് വക്താവ് പറഞ്ഞു.

Other News in this category4malayalees Recommends