പഞ്ചാബില്‍ നിന്ന് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ നിര്‍ബന്ധിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്തതായി വെളിപ്പെടുത്തല്‍

പഞ്ചാബില്‍ നിന്ന് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ നിര്‍ബന്ധിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്തതായി വെളിപ്പെടുത്തല്‍
പഞ്ചാബില്‍ നിന്ന് റഷ്യ കാണാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ നിര്‍ബന്ധിച്ച് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്തു എന്ന് വെളിപ്പെടുത്തല്‍. യുക്രെയിനെതിരെ യുദ്ധം ചെയ്യാനായി തങ്ങളെ നിര്‍ബന്ധിക്കുകയാണെന്നും യുവാക്കള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ച ഏഴ് യുവാക്കളും വിഷയത്തില്‍ അടിയന്തരമായി ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. 105 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റഷ്യന്‍ സൈന്യത്തിന്റെ യൂണിഫോമിനോട് സാദൃശ്യമുള്ള ജാക്കറ്റും തൊപ്പിയുമാണ് ഇവര്‍ ധരിച്ചിരിക്കുന്നത്.

ഡിസംബര്‍ 27ന് ന്യൂ ഇയര്‍ ആഘോഷിക്കാനായി റഷ്യയിലേക്ക് യാത്ര പോയതായിരുന്നു സുഹൃത്തുകളായ ഏഴംഗ സംഘം. 90 ദിവസത്തെ വിസയുമായിട്ടാണ് അവര്‍ റഷ്യയിലേക്ക് പുറപ്പെട്ടത്. അവിടെ എത്തിയപ്പോള്‍ അടുത്തുള്ള ബലാറസ് എന്ന രാജ്യത്തേക്ക് അവരെ ഏജന്റ് കൊണ്ടുപോയി. എന്നാല്‍ വിസ വേണം എന്നത് അവര്‍ക്ക് അറിയില്ലായിരുന്നു. അവിടെ വെച്ച് വിസ ഇല്ലാത്തതിന് ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് പൊലീസ് യുവാക്കളോട് റഷ്യന്‍ ഭാഷയിലുള്ള ഡോക്യുമെന്റില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഡോക്യുമെന്റില്‍ ഒപ്പിട്ടില്ലെങ്കില്‍ വിസ ഇല്ലാതെ ബലാറസിലേക്ക് വന്നതിന് പത്ത് വര്‍ഷം തടവില്‍ കഴിയേണ്ടി വരുമെന്നും രക്ഷപ്പെടണമെങ്കില്‍ റഷ്യന്‍ സേനയില്‍ ചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധിച്ച് ഒപ്പ് വാങ്ങിയ ശേഷം 15 ദിവസത്തെ പരിശീലനവും റഷ്യന്‍ സേനയിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അവര്‍ക്ക് നല്‍കി. ഇന്ത്യയിലെ പല ഭാഗത്ത് നിന്നുള്ള യുവാക്കളെയും ഇത്തരത്തില്‍ റഷ്യയില്‍ സേനയില്‍ ചേര്‍ത്തിട്ടുണ്ടെന്നും അവരില്‍ പലരും പുറത്ത് വരാന്‍ കഴിയാതെ പെട്ടുകിടക്കുകയാണെന്നും യുവാക്കള്‍ പറയുന്നു.

Other News in this category



4malayalees Recommends