റമദാനിനോട് അനുബന്ധിച്ച് യുഎഇയില്‍ 2,224 തടവുകാര്‍ക്ക് മാപ്പ്

റമദാനിനോട് അനുബന്ധിച്ച് യുഎഇയില്‍ 2,224 തടവുകാര്‍ക്ക് മാപ്പ്
റമദാനിനോട് അനുബന്ധിച്ച് യുഎഇയില്‍ തടവില്‍ കഴിയുന്ന 2,224 പേര്‍ക്ക് മാപ്പ് നല്‍കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നല്ല പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും പരിഗണിച്ചാണ് മോചിപ്പിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിക്കുന്നത്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് അടച്ചുതീര്‍ക്കുമെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് ഏഴിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 735 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.

മാര്‍ച്ച് എട്ടിന് അജ്മാനില്‍ നിന്ന് 314 തടവുകാരെ മോചിപ്പിക്കാന്‍ എമിറേറ്റ് ഭരണാധികാരിയായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടിരുന്നു. വിവിധ രാജ്യക്കാരായ 691 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു

ഷാര്‍ജയില്‍ നിന്ന് 484 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉത്തരവിട്ടത്. 368 തടവുകാരെ മോചിപ്പിക്കാന്‍ റാസല്‍ഖൈമ ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു.

2023ല്‍ 52ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയില്‍ 3,400 തടവുകാര്‍ക്ക് മാപ്പ് നല്‍കിയിരുന്നു.

Other News in this category



4malayalees Recommends