കാനഡയിലെ ഒന്റാറിയോയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് തീപ്പിടിച്ച് കുടുംബത്തിലെ മൂന്നുപേരും മരിച്ചു. മാര്‍ച്ച് 7നാണ് ബിഗ് സ്‌കൈ വേയ്ക്കും വാന്‍ കിര്‍ക്ക് ഡ്രവിനും പരിസരത്തുള്ള ഇവരുടെ വീടിന് തീപ്പിടിച്ചത്. ഇന്ത്യന്‍ വംശജനായ രാജീവ് വാരിക്കോ, ഭാര്യ ശില്‍പ കോത്ത, മകള്‍ മാഹേക്ക് വാരിക്കോ എന്നിവരാണ് മരിച്ചത്.
സംഭവസമയത്ത് വീടിനകത്ത് എത്ര പേര്‍ ഉണ്ടായിരുന്നെന്ന് പൊലീസിന് ആദ്യം കണ്ടെത്താനായില്ല. എന്നാല്‍ പിന്നീടാണ് കുടുംബത്തിലെ മൂന്നു പേരും മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചത്. എന്നാല്‍ തീപ്പിടുത്തതിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ സംശയം ഉന്നയിക്കുകയാണ് പൊലീസ്. തീപ്പിടുത്തതിന്റെ കാരണം അവ്യക്തമാണെന്നും പൊലീസ് പറഞ്ഞു. തീപ്പിടുത്തതിന് ശേഷം വീടിനുള്ളില്‍ ഒന്നും അവശേഷിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
കുടുംബം 15 വര്‍ഷത്തില്‍ കൂടുതലായി ഇവിടെ തന്നെയാണ് താമസമെന്നും കുടുംബാഗംങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നം ഉള്ളതായി തനിക്ക് അറിയില്ലെന്നും അയല്‍വായി കീനത്ത് യൂസഫ് പറഞ്ഞു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് പുറത്ത് വന്ന് നോക്കിയപ്പോള്‍ വീട് മുഴുവനും കത്തുകയായിരുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീട് കത്തി തീര്‍ന്ന് നിലം പതിച്ചിരുന്നെന്നും അയല്‍വാസി പറഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്.