ഒമാനില്‍ മലയാളി ജീവനൊടുക്കി

ഒമാനില്‍ മലയാളി ജീവനൊടുക്കി
നാട്ടിലെ വീടും വസ്തുവും കേരളബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. ഒമാനിലെ ഇബ്രിയില്‍ ആണ് ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലിയില്‍ ആണ് ഇദ്ദേഹത്തെ കണ്ടത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം. 61 വയസായിരുന്നു.

ഒമാനിലെ ഇബ്രിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. 2016ല്‍ വള്ളിക്കാവിലെ കേരള ബാങ്കില്‍നിന്നും വീട് വെക്കാന്‍ വേണ്ടിയാണ് ഇദ്ദേഹം ലോണ്‍ എടുത്തത്. 7 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തത്. കുറച്ചായി പണം തിരിച്ചടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം പലിശയിലേക്ക് ആണ് പോയിരുന്നത്. വായ്പ കൃത്യമായി തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആണ് മുതലും പലിശയും അടക്കം 14,70,000 രൂപ അടക്കേണ്ടതായി വന്നു. ഈ തുക അടക്കാന്‍ ഒരു മാര്‍ഗവും അദ്ദേഹം കണ്ടില്ല.

Other News in this category



4malayalees Recommends