'ആടുജീവിതം'; റെക്കോര്‍ഡ് കളക്ഷന്‍

'ആടുജീവിതം'; റെക്കോര്‍ഡ് കളക്ഷന്‍
മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡിട്ട് 'ആടുജീവിതം'. മാര്‍ച്ച് 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വെറും മൂന്ന് ദിനങ്ങള്‍ കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ബോക്‌സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ചിത്രം 50 കോടി നേടിയപ്പോള്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ആടുജീവിതം.

സ്വന്തം റെക്കോര്‍ഡ് കൂടിയാണ് പൃഥ്വി ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ 'ലൂസിഫര്‍' ആയിരുന്നു ഏറ്റവും വേഗം 50 കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത്. ഈ റെക്കേര്‍ഡ് ആണ് ആടുജീവിതം തിരുത്തിയത്. ഓപ്പണിംഗ് ദിനത്തില്‍ 16.7 കോടിയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷന്‍.

Other News in this category4malayalees Recommends