ഇങ്ങനെ ഫോട്ടോ എടുക്കല്ലേ.. തെരുവോരത്ത് ഭക്ഷണം നല്‍കി സാറ

ഇങ്ങനെ ഫോട്ടോ എടുക്കല്ലേ.. തെരുവോരത്ത് ഭക്ഷണം നല്‍കി സാറ
തെരുവില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് താരം സാറ അലി ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുംബൈയിലെ റോഡരികിലുള്ള പാവപ്പെട്ടവര്‍ക്കാണ് സാറ ഭക്ഷണം വിതരണം ചെയ്തത്.

വഴിയാത്രക്കാരും പാപ്പരാസികളും സാറയുടെ വീഡിയോ എടുത്തതോടെ സാറ അവരോട് കയര്‍ത്തു സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യല്ലേ, ഫോട്ടോ എടുക്കല്ലേ എന്നാണ് സാറ വീഡിയോയില്‍ പറയുന്നത്.

വീഡിയോ വൈറലായതോടെ സാറയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തുന്നത്. എന്നാല്‍ ഇത് ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും മറ്റ് ചിലര്‍ പറയുന്നുണ്ട്.

നല്ല അഭിനയം, കാരുണ്യപ്രവര്‍ത്തനം ചെയ്യണമെങ്കില്‍ ക്യാമറ ഇല്ലാതെ ചെയ്യൂ, എന്തിനാണ് വീഡിയോ എടുക്കുന്നത് എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.

Other News in this category4malayalees Recommends