അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു
അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു. അപര്‍ണയുടെയും ദീപക്കിന്റെ വിവാഹക്ഷണത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം എന്നാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. താന്‍ സിംഗിള്‍ അല്ലെന്നും റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ ദീപക് അറിയിച്ചിരുന്നു. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.

ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Other News in this category



4malayalees Recommends