കുടിയേറ്റക്കാരെ എല്ലാം ഉള്‍ക്കൊള്ളാന്‍ കാനഡക്കാവുന്നില്ല, പ്രതിസന്ധിയെന്ന് ജസ്റ്റിന്‍ ട്രൂഡോ

കുടിയേറ്റക്കാരെ എല്ലാം ഉള്‍ക്കൊള്ളാന്‍ കാനഡക്കാവുന്നില്ല, പ്രതിസന്ധിയെന്ന് ജസ്റ്റിന്‍ ട്രൂഡോ
താല്‍ക്കാലിക കുടിയേറ്റം നിയന്ത്രിക്കാന്‍ കാനഡ. താല്‍ക്കാലിക കുടിയേറ്റക്കാരുടെ വരവ് മൂലം പ്രതിസനഅധിയിലെന്‌ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി.

താല്‍ക്കാലിക കുടിയേറ്റത്തിലെ വര്‍ദ്ധനവ് കാനഡയ്ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ വരവും വന്‍ തോതിലാണ്. രാജ്യത്ത് പാര്‍പ്പിട പ്രതിസന്ധി നിലനില്‍ക്കുകയാണ്, അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ തന്നെ പരാജയപ്പെടുന്നു. രാജ്യത്തുള്ളവര്‍ പ്രതിസന്ധിയിലാണെന്ന് നോവ സ്‌കോട്ടിയയിലെ ഡാര്‍ട്ട്മൗത്തില്‍ നടന്ന പരിപാടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

2017 ല്‍ താല്‍ക്കാലിക കുടിയേറ്റക്കാര്‍ അടങ്ങുന്ന മൊത്തത്തിലുള്ള ജനസംഖ്യയുടെ ശതമാനം വെറും 2 ആയിരുന്നു. എന്നാലിപ്പോള്‍ അത് 7.5 ശതമാനമായി ഉയര്‍ന്നു. ഇത് ഞങ്ങള്‍ നിയന്ത്രണത്തിലാക്കേണ്ട കാര്യമാണ്, അദ്ദേഹം പറഞ്ഞു. ആ സംഖ്യകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു, ട്രൂഡോ പറഞ്ഞു.

ട്രൂഡോ ആദ്യമായി അധികാരമേറ്റ സമയത്ത് 2015 ല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 219035 ആയിരുന്നു. അവരില്‍ പഠനാനുമതിയുള്ള ഇന്ത്യക്കാര്‍ 31920 ആയിരുന്നു. 2023 ല്‍ 684385 സ്റ്റഡി പെര്‍മിറ്റുകള്‍ നല്‍കി. അതില്‍ 278860 ഇന്ത്യക്കാരുണ്ടായിരുന്നു. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2015ന് ശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടേയും തൊഴിലാളികളുടേയും കുടിയേറ്റത്തില്‍ വര്‍ദ്ധനവുണ്ടായത്.

നിലവില്‍ താല്‍ക്കാലിക താമസക്കാരുടെ എണ്ണം അഞ്ചുശതമാനമായി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends