പാതിരാത്രി കൊച്ചിയില്‍ കറങ്ങി നയന്‍താര. നടി കൊച്ചി സന്ദര്‍ശിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നയന്‍താരയുടെ അസിസ്റ്റന്റ്‌സ് തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സിനിമാതിരക്കുകള്‍ മാറ്റി വച്ചാണ് നയന്‍താര കൊച്ചിയില്‍ എത്തിയിരിക്കുന്നത്.
പാതിരാത്രി രവിപുരം തനിഷ്‌കിന് എതിര്‍വശത്തെ ഐസ്‌ക്രീം പാര്‍ലറിന് മുന്നില്‍ ഐസ്‌ക്രീമും നുണഞ്ഞു കൊണ്ടിരിക്കുന്ന നയന്‍താരയെ ആണ് വീഡിയോയില്‍ കാണാനാവുക. തന്റെ ഫോട്ടോയുള്ള പരസ്യ ബോര്‍ഡിന് മുന്നിലാണ് നയന്‍താര ഐസ്‌ക്രീം കഴിച്ചു കൊണ്ടിരുന്നത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അച്ഛനെയും അമ്മയെയും കാണാനായി നയന്‍താര കൊച്ചിയില്‍ എത്താറുണ്ട്.