ഒക്ലഹോമില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഒക്ലഹോമില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ വധിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
സംസ്ഥാനത്ത് രണ്ടുപേരെ വധിച്ച കേസിലെ പ്രതി 41 കാരനായ മൈക്കല്‍ ഡിവെയ്ന്‍ സ്മിത്തിന്റെ വധശിക്ഷ മാരകമായ വിഷമിശ്രിതം കുത്തിവച്ചു നടപ്പാക്കി.

2002 ഫെബ്രുവരി 22ന് 40 കാരനായ ജാനറ്റ് മൂറും 24 കാരനായ സ്റ്റാര്‍ ക്ലാര്‍ക് ശരത് പുല്ലൂരും കൊല്ലപ്പെട്ടത്.

അന്ന് 19 വയസ്സുള്ള സ്മിത്ത് ഓക്ക് ഗ്രോവ് പോസ് എന്ന തെരവ് സംഘത്തിലെ അംഗമായിരുന്നു. മൂറിനെ അവളുടെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് വധിച്ചത്. തുടര്‍ന്ന് സൗത്ത് ഒക്ലഹോമ സിറ്റിയിലെ എ ആന്‍ഡ് ഇസഡ് ഫുഡ് മാര്‍ട്ടില്‍ സ്റ്റോര്‍ ക്ലര്‍ക്കായ ശരത് പുല്ലൂരിനെ വെടിവച്ചു കൊല്ലുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ മക്അലെസ്റ്ററിലെ ഓക്ലഹോമ സ്‌റ്റേറ്റ് പെനിറ്റന്‍ഷ്യറിയില്‍ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്.

പഠനത്തിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയ മിടുക്കനായ ചെറുപ്പക്കാരനായിരുന്നു ശരത്.

Other News in this category4malayalees Recommends