കാണാതായ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി യുഎസില്‍ മരിച്ച നിലയില്‍; മൂന്നര മാസത്തിനിടെ കൊല്ലപ്പെട്ടത് 11 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

കാണാതായ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി യുഎസില്‍ മരിച്ച നിലയില്‍; മൂന്നര മാസത്തിനിടെ കൊല്ലപ്പെട്ടത് 11 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്‌ലാന്‍ഡിലെ ഒഹിയോയില്‍ മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്തി(25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാഴ്ച മുന്‍പാണ് അര്‍ഫാത്തിനെ കാണാതായത്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി നടത്തിവരികയാണ്.

അര്‍ഫാത്തിനെ കണ്ടെത്താന്‍ അധികൃതരുമായി ചേര്‍ന്ന് ശ്രമിക്കുകയാണെന്നാണ് എംബസി അറിയിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അര്‍ഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി എംബസി വിവരം നല്‍കിയത്. ഹൈദരാബാദ് സ്വദേശിയായ അര്‍ഫാത്ത് കഴിഞ്ഞ വര്‍ഷം മേയിലാണ് ഐടിയില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ എത്തിയത്.

മൂന്നര മാസത്തിനിടെ യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് അര്‍ഫാത്ത്. കഴിഞ്ഞ വെള്ളിയാഴ്ച ഒഹയോല്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ക്ലീവ്‌ലാന്‍ഡില്‍ വിദ്യാര്‍ഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. ഈ വര്‍ഷം ആദ്യം, ഹൈദരാബാദില്‍ നിന്നുള്ള സയ്യിദ് മസാഹിര്‍ അലി എന്ന വിദ്യാര്‍ത്ഥി ചിക്കാഗോയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു.

ഇന്ത്യാനയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നീല്‍ ആചാര്യയുടെ മരണവും ജോര്‍ജിയയില്‍ വിവേക് സൈനിയുടെ ക്രൂരമായ കൊലപാതകവും യുഎസിലെ ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ച വാര്‍ത്തകളായിരുന്നു. യുഎസിലെ കണക്കുകള്‍ പ്രകാരം 2022-23 കാലത്ത് 2.6 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്.

Other News in this category



4malayalees Recommends