സൗദി പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ 10% ഇടിവ്

സൗദി പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ 10% ഇടിവ്
സൗദി അറേബ്യയിലെ പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ വീണ്ടും ഇടിവ്. 2024 ഫെബ്രുവരിയിലെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. തൊട്ടുമുമ്പുള്ള ജനുവരി മാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവ് (ഫെബ്രുവരി) വച്ച് നോക്കുമ്പോള്‍ നാലു ശതമാനം കുറവുണ്ടായെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ന് ശേഷം ഇതാദ്യമായാണ് വിദേശികള്‍ അയച്ച പണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.

ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലൂടെ കഴിഞ്ഞ ഫെബ്രുവരിയില്‍ 930 കോടി റിയാലാണ് പ്രവാസികള്‍ അയച്ചത്. ജനുവരിയില്‍ 1,040 കോടി റിയാല്‍ അയച്ചിരുന്നു. ഒരു മാസത്തിനിടെ റെമിറ്റന്‍സില്‍ 110 കോടി റിയാലിന്റെ കുറവുണ്ടായി.

എന്നാല്‍, സൗദി പൗരന്മാര്‍ ഫെബ്രുവരിയില്‍ വിദേശങ്ങളിലേക്ക് അയച്ച പണം 2023 ഫെബ്രുവരിയെ അപേക്ഷിച്ച് നാലു ശതമാനം ഉയര്‍ന്നു. ഫെബ്രുവരിയില്‍ 470 കോടി റിയാലാണ് സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത്.

2023 അവസാനത്തില്‍ പ്രവാസി പണമയയ്ക്കല്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയിരുന്നു

Other News in this category



4malayalees Recommends