എന്തുകൊണ്ട് രഹസ്യ വിവാഹം? വെളിപ്പെടുത്തി തപ്‌സി പന്നു

എന്തുകൊണ്ട് രഹസ്യ വിവാഹം? വെളിപ്പെടുത്തി തപ്‌സി പന്നു
അധികമാരെയും അറിയിക്കാതെ ആയിരുന്നു നടി തപ്‌സി പന്നുവിന്റെയും ബാഡ്മിന്റണ്‍ പരിശീലകനായ മതിയാസ് ബോയ്‌യുടെയും വിവാഹം. ഉദയ്പൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളെയോ മാധ്യമങ്ങളെയോ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.

വളരെ രഹസ്യമായി നടത്തിയ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ പോലും തപ്‌സിയോ മത്തിയാസോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. ഇതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് തപ്‌സി ഇപ്പോള്‍. തന്റെ വ്യക്തി ജീവിതം പൊതുമധ്യത്തില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് താല്‍പര്യമില്ല എന്നാണ് തപ്‌സി പറയുന്നത്.

എന്റെ വ്യക്തി ജീവിതത്തില്‍ മറ്റുള്ളവരുടെ ഇടപെടല്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഒരു പബ്ലിക്ക് വ്യക്തി വിവാഹിതയാകുമ്പോള്‍ നടക്കുന്ന സൂക്ഷ്മ പരിശോധകളെയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ഇത് എന്നില്‍ തന്നെ സൂക്ഷിച്ചുവച്ചത്. എപ്പോഴും അതു രഹസ്യമാക്കി തന്നെ വെക്കും എന്നല്ല.'

'വിവാഹം ഒരു പൊതു കാര്യമാക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. കാരണം വിവാഹ വിശേഷങ്ങള്‍ മറ്റുള്ളവര്‍ എങ്ങനൊയിരിക്കും കാണുക എന്നതിനെ കുറിച്ച് ആശങ്കപ്പെടാന്‍ എനിക്ക് വയ്യ. ഇപ്പോള്‍ എനിക്ക് സന്തോഷിക്കാനാണ് ഇഷ്ടം' എന്നാണ് തപ്‌സി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

വിവാഹ ചിത്രങ്ങള്‍ തപ്‌സി പങ്കുവച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോ വൈറലാണ്. വിവാഹ ദിവസം സിംപിള്‍ ഡിസൈനിലുള്ള ചുവപ്പ് നിറത്തിലുള്ള അനാര്‍ക്കലി സെറ്റാണ് തപ്‌സി ധരിച്ചത്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തപ്‌സിയും മത്തിയാസും വിവാഹിതരായത്.

Other News in this category4malayalees Recommends