'അനുപമ പരമേശ്വരന്‍ സംസാരിക്കേണ്ട'; എന്‍ടിആര്‍ ആരാധകരുടെ മോശം പെരുമാറ്റം

'അനുപമ പരമേശ്വരന്‍ സംസാരിക്കേണ്ട'; എന്‍ടിആര്‍ ആരാധകരുടെ മോശം പെരുമാറ്റം
തെലുങ്കില്‍ വമ്പന്‍ വിജയമാണ് അനുപമ പരമേശ്വരന്‍ നായികയായെത്തിയ ടില്ലു സ്‌ക്വയര്‍ നേടുന്നത്. സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാല്‍ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ നടിക്ക് നേരെയുള്ള ജൂനിയര്‍ എന്‍ടിആര്‍ ആരാധകരുടെ മോശം പെരുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ജൂനിയര്‍ എന്‍ടിആര്‍ അതിഥിയായി പങ്കെടുത്ത സിനിമയുടെ വിജയാഘോഷ പരിപാടിയിലാണ് സംഭവം നടന്നത്. വേദിയിലേക്ക് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനായി നടി വരുമ്പോള്‍ തന്നെ ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ കൂവിവിളിക്കാന്‍ തുടങ്ങി. 'ഞാന്‍ സംസാരിക്കണോ വേണ്ടയോ' എന്ന് അനുപമ ചോദിക്കുമ്പോള്‍ ആരാധകര്‍ വേണ്ടെന്ന് പറയുന്നുമുണ്ട്. ആരാധകര്‍ ജൂനിയറോട് പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് താന്‍ സംസാരിക്കാന്‍ പോകുന്നില്ലെന്ന് നടി പറഞ്ഞു. 'ഒരു മിനിറ്റ് മതി. നിങ്ങളുടെ സ്‌നേഹത്തിന് വളരെ നന്ദി. നിങ്ങളുടെ സമയം ഞാന്‍ പാഴാക്കില്ല. എന്‍ടിആര്‍ ഗാരു ഇവിടെ വന്നതിന് വളരെ നന്ദി. അവരുടെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലായതിനാല്‍ എനിക്ക് വിഷമമില്ല. ഞാനും ആവേശത്തിലാണ്,' എന്ന് അനുപമ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

അനുപമയ്ക്ക് നേരെ നടന്ന മോശം പെരുമാറ്റത്തില്‍ നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ആരാധകര്‍ നടത്തിയത് തെറ്റായ കാര്യമാണെന്നും അനുപമയുടെ സിനിമ നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെക്കാന്‍ അവരെ അനുവദിക്കാതിരുന്നത് മോശമായെന്നും പലരും പ്രതികരിച്ചു. സാഹചര്യത്തെ പക്വതയോടെ കൈകാര്യം ചെയ്തതില്‍ നടിയ്ക്ക് ഏറെ പ്രശംസകളും സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചു.Other News in this category4malayalees Recommends