ബേസില്‍ ബാറിലാണെന്ന് ധ്യാന്‍, അല്ല മച്ചാന്‍ വേറെ ലെവല്‍ ചര്‍ച്ചയിലാണെന്ന് ബെന്യാമിന്‍

ബേസില്‍ ബാറിലാണെന്ന് ധ്യാന്‍, അല്ല മച്ചാന്‍ വേറെ ലെവല്‍ ചര്‍ച്ചയിലാണെന്ന് ബെന്യാമിന്‍
'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിനിടെ ബേസില്‍ ജോസഫിനെ ട്രോളി ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നത് സിനിമയിലെ തന്റെ പെര്‍ഫോമന്‍സ് കണ്ട് തകര്‍ന്ന് ഏതോ റൂമില്‍ മദ്യപിച്ചു ഒളിച്ചിരിക്കുകയാണ് ബേസിലെന്നായിരുന്നു. ബേസിലിനെ കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും മകനെ മടങ്ങി വരൂവെന്നും ധ്യാന്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ബെന്യാമിന്റെ പോസ്റ്റ്.

'തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസില്‍ തൃശ്ശൂരില്‍ എവിടെയോ ബാറിലാണെന്ന് ധ്യാന്‍. ചുമ്മാ, താനിവിടെ വേറെ ലവല്‍ ചര്‍ച്ചയിലാണെന്ന് മച്ചാന്‍ ' എന്നാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ബേസില്‍ ജോസഫ്, ജി ആര്‍ ഇന്ദുഗോപന്‍, ബെന്യാമിന്‍ എന്നിവരുടെ ചിത്രം പങ്കുവെച്ചതാണ് കുറിപ്പ്. ഞൊടിയിടയിലാണ് പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തത്.

ഇന്ദുഗോപന്‍ തിരക്കഥയൊരുക്കുന്ന നാലഞ്ച് ചെറുപ്പക്കാര്‍ എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകന്‍. കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. നാലഞ്ചു ചെറുപ്പക്കാര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

Other News in this category4malayalees Recommends