ജിഡിപിയുടെ 2.5% പ്രതിരോധ ചെലവുകള്‍ക്കായി മാറ്റിവെയ്ക്കും; വമ്പന്‍ പ്രഖ്യാപനവുമായി ലേബര്‍; ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ മോഹം പൂവണിയിക്കാന്‍ പ്രതിപക്ഷം; അടുത്ത ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ഉറച്ച് കീര്‍ സ്റ്റാര്‍മര്‍

ജിഡിപിയുടെ 2.5% പ്രതിരോധ ചെലവുകള്‍ക്കായി മാറ്റിവെയ്ക്കും; വമ്പന്‍ പ്രഖ്യാപനവുമായി ലേബര്‍; ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ മോഹം പൂവണിയിക്കാന്‍ പ്രതിപക്ഷം; അടുത്ത ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ഉറച്ച് കീര്‍ സ്റ്റാര്‍മര്‍
പ്രതിരോധ മേഖലയില്‍ ജിഡിപിയുടെ 2.5% ചെലവഴിക്കാന്‍ ലക്ഷ്യമിടുമെന്ന് കീര്‍ സ്റ്റാര്‍മര്‍. ശ്രോതസ്സുകള്‍ അനുവദിച്ചാല്‍ ഈ തോതില്‍ ചെലവഴിക്കല്‍ നടത്താനാണ് ലേബര്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍നര്‍ വ്യക്തമാക്കി.

പ്രതിരോധ, സുരക്ഷാ മേഖലകളിലെ മുന്‍ഗണനകള്‍ തിരിച്ചറിയാന്‍ സ്ട്രാറ്റജിക് റിവ്യൂ നടത്തുമെന്നും ലേബര്‍ നേതാവ് ഐ ന്യൂസ്‌പേപ്പറിനോട് പറഞ്ഞു. ചാന്‍സലര്‍ ജെറമി ഹണ്ടും 2.5% പ്രതിരോധ മേഖലയ്ക്ക് മാറ്റിവെയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിന് ആനുപാതികമായാണ് സ്റ്റാര്‍മറുടെയും നീക്കം. നിലവില്‍ ജിഡിപിയുടെ 2.1 ശതമാനമാണ് ചെലവിടുന്നത്.

യൂറോപ്പില്‍ സായുധ സേനകള്‍ക്കായി മികച്ച ഫണ്ടുള്ള രാജ്യമാണ് യുകെയെന്ന് ഹണ്ട് സ്പ്രിംഗ് ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഇത് 2.5 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്നും ഹണ്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തില്‍ ഉറച്ചാണ് കീര്‍ സ്റ്റാര്‍മര്‍ ഈ നീക്കങ്ങള്‍ സജീവമാക്കുന്നത്.

ആഗോള ഭീഷണിയുടെയും, വളരുന്ന റഷ്യന്‍ അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ബ്രിട്ടനെ സുരക്ഷിതമാക്കാനുള്ള ലേബര്‍ പദ്ധതി ഉറപ്പുള്ളതാണെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. ഇതിന് യുകെ ആണവ പ്രതിരോധമാണ് ആസ്പദമാക്കുക. ഇത് വരും വര്‍ഷങ്ങളില്‍ യുകെയ്ക്കും, നാറ്റോ സഖ്യകക്ഷികള്‍ക്കും സുപ്രധാന സുരക്ഷ ഉറപ്പാക്കും. കൂടാതെ യുകെയിലെ ആയിരക്കണക്കിന് ഉയര്‍ന്ന വരുമാനമുള്ള ജോലികളെയും പിന്തുണയ്ക്കും, ലേബര്‍ നേതാവ് പറയുന്നു.

Other News in this category



4malayalees Recommends