ആലീസ് സ്പ്രിംഗ്‌സിലെ യുവജന കര്‍ഫ്യൂ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ 16 ചൊവ്വാഴ്ച രാവിലെ കര്‍ഫ്യൂ അവസാനിപ്പിക്കുമെന്ന് നോര്‍ത്തേണ്‍ ടെറിറ്ററി മുഖ്യമന്ത്രി ഇവാന്‍ ലോല പറഞ്ഞു.
ആലീസ് സ്പ്രിംഗ്‌സിലെ എല്ലാ മദ്യ ഷോപ്പുകള്‍ക്ക് സമീപവും പൊലീസ് സാന്നിധ്യം ഉറപ്പാക്കും. 25 പൊലീസുകാരെ ജൂണ്‍ അവസാനം വരെ അധികമായി വിന്യസിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ കമ്യൂണിറ്റി ഹബ് ഒരുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭാവിയില്‍ മറ്റൊരു കര്‍ഫ്യൂ ആവശ്യമെങ്കില്‍ ഏര്‍പ്പാടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 26നുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് മേഖലയില്‍ രണ്ടാഴ്ചത്തെ യുവജന കര്‍ഫ്യൂ പ്രഖ്യാപിച്ചത്. 19 വയസ്സിന് താഴെയുള്ളവര്‍ക്ക് വൈകീട്ട് നാലു മുതല്‍ രാവിലെ ആറു വരെ ആലിസ് പ്രിന്‍സ് സിബിഡിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.വാഹനാപകടത്തെ തുടര്‍ന്ന് കൗമാരക്കാന്‍ മരിച്ചതോടെ ഇവരുടെ ബന്ധുക്കള്‍ തമ്മിലുണ്ടായ പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ആലിസ് സ്പ്രിംഗ്‌സില്‍ പ്രഖ്യാപിച്ചിരിക്കുന്ന യുവജന രാത്രി കര്‍ഫ്യൂ നിയമ വിരുദ്ധമായിരിക്കുമെന്ന മുന്നറിയിപ്പുമായി നോര്‍ത്തേണ്‍ ടെറിട്ടറി പൊലീസ് യൂണിയന്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു.