കേരള സ്റ്റോറി എസ്എന്‍ഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും പ്രദര്‍ശിപ്പിക്കും
കേരള സ്റ്റോറി എസ്എന്‍ഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍.ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സമൂഹത്തില്‍ നിലനില്‍ക്കുന്നു.ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പും എസ്എന്‍ഡിപി യോഗത്തില്‍ നടത്തിയിട്ടുണ്ട്.കുടുംബ യോഗങ്ങളിലും ഇത് ചര്‍ച്ച ചെയ്യണ്ട വിഷയം ആണ് .നെടുങ്കണ്ടത്ത് പച്ചടി ശ്രീധരന്‍ സ്മാരക എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ച കുമാരനാശാന്‍ ജന്മദിന അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.എസ്എന്‍ഡിപി യോഗം കേന്ദ്ര വനിത സംഘം സെക്രട്ടറി കൂടിയാണ് സംഗീത വിശ്വനാഥന്‍.