സിഡ്‌നി ഷോപ്പിങ് സെന്റര്‍ കൂട്ടക്കൊല നടത്തിയ സംഭവം ; 40 കാരന്‍ ഓണ്‍ലൈനില്‍ ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു ; ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തതായും റിപ്പോര്‍ട്ട് ; സര്‍ഫിങ് തത്പരന്‍

സിഡ്‌നി ഷോപ്പിങ് സെന്റര്‍ കൂട്ടക്കൊല നടത്തിയ സംഭവം ; 40 കാരന്‍ ഓണ്‍ലൈനില്‍ ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു ; ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തതായും റിപ്പോര്‍ട്ട് ; സര്‍ഫിങ് തത്പരന്‍
സിഡ്‌നി ഷോപ്പിങ് സെന്ററില്‍ കൂട്ടക്കൊല നടത്തിയ ജോയല്‍ കൗച്ചി എന്ന 40 കാരന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഓണ്‍ലൈനില്‍ ലൈംഗീക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. രഹസ്യമായി എക്‌സ്‌കോര്‍ട്ട് ആയി ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ട്. പുരുഷ എക്‌സ്‌കോര്‍ട്ട് വെബ് സൈറ്റുകളില്‍ ജോയല്‍ കൗച്ചി സ്വയം ലിസ്റ്റ് ചെയ്തിരുന്നു. സിഡ്‌നിയില്‍ താമസിക്കുന്ന അത്‌ലീറ്റ്, സുന്ദരനായ 39 കാരന്‍ എന്നാണ് വെബ് സൈറ്റില്‍ ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.

സോഷ്യല്‍മീഡിയ പ്രൊഫൈലുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്‌തെന്നും അവകാശപ്പെട്ടിട്ടുണ്ട്. സര്‍ഫിങ് തത്പരനായിരുന്ന ജോയല്‍ സിഡ്‌നിയിലെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ സര്‍ഫിനായി തന്നെ കാണാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടോ എന്നു ചോദിച്ചിരുന്നു. പുതിയ ആളുകളെ കാണാനും പുതിയ സ്ഥലങ്ങള്‍ കാണാനും ഇഷ്ടമെന്നും സോഷ്യല്‍മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആമി സ്‌കോട്ടാണ് ജോയല്‍ കൗച്ചിയെ വെടിവച്ചുകൊന്നത്. ആക്രമി തന്റെ നേര്‍ക്ക് തിരിഞ്ഞപ്പോഴാണ് ആമി വെടിവച്ചത്. ആമിയുടെ ധീരതയെ പ്രധാനമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പ്രശംസിച്ചു.

ഇയാള്‍ കൗമാരക്കാലം മുതല്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി കൗച്ചിയുടെ കുടുംബം വെളിപ്പെടുത്തി.

Other News in this category



4malayalees Recommends