വാടകക്കാരെ പൊരിവെയിലത്ത് കാത്തുനിര്‍ത്തി ഗവണ്‍മെന്റ്; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള അവകാശം ലഭിക്കാന്‍ അഞ്ച് വര്‍ഷം വൈകും; ഇത് വാടകക്കാരെ ചതിക്കുന്നതിന് തുല്യമെന്ന് അഞ്ചാം വാര്‍ഷികത്തില്‍ വിമര്‍ശനം

വാടകക്കാരെ പൊരിവെയിലത്ത് കാത്തുനിര്‍ത്തി ഗവണ്‍മെന്റ്; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള അവകാശം ലഭിക്കാന്‍ അഞ്ച് വര്‍ഷം വൈകും; ഇത് വാടകക്കാരെ ചതിക്കുന്നതിന് തുല്യമെന്ന് അഞ്ചാം വാര്‍ഷികത്തില്‍ വിമര്‍ശനം
കാരണമില്ലാതെ വാടകക്കാരെ വീടുകളില്‍ നിന്നും പുറത്താക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള നയം പ്രഖ്യാപിച്ചിട്ട് അഞ്ച് വര്‍ഷം. ഇത് നടപ്പാക്കാതെ ഈ വര്‍ഷങ്ങള്‍ അത്രയും വാടകക്കാരെ വഞ്ചിക്കുകയാണ് ഗവണ്‍മെന്റ് ചെയ്തിട്ടുള്ളതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഇതിന് ശേഷം 80,000-ലേറെ കുടുംബങ്ങളാണ് തെരുവിലായതെന്ന് കണക്കുകള്‍ പറയുന്നു.

മുന്‍ കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി തെരേസ മേയ് 2019 ഏപ്രില്‍ 15ന് സെക്ഷന്‍ 21 നോട്ടീസ് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചതാണ്. പിന്‍ഗാമിയായി എത്തിയ ബോറിസ് ജോണ്‍സന്റെ പ്രകടനപത്രികയിലും ഈ വാഗ്ദാനം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം പദ്ധതി നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിയാണ് ഗവണ്‍മെന്റ് പ്രഖ്യാപനം നടത്തിയത്.

കോടതിയുടെ മുന്നിലുള്ള പരിഷ്‌കാര നടപടികള്‍ കൂടി പരിഗണിച്ച ശേഷം പദ്ധതി നടപ്പാക്കാമെന്നാണ് ഗവണ്‍മെന്റ് നിലപാട്. സെക്ഷന്‍ 21 ഓര്‍ഡര്‍ പ്രകാരം വാടകക്കാരെ കേവലം രണ്ട് മാസത്തെ നോട്ടീസ് നല്‍കിയ ശേഷം പുറത്താക്കാമെന്നാണ് ചട്ടം പറയുന്നത്. ഇതിന് ഒരു കാരണം പോലും രേഖപ്പെടുത്തേണ്ടതില്ല. ഭവനരഹിതരുടെ എണ്ണം ഉയര്‍ത്തുന്നതിന് പ്രധാന സംഭാവന നല്‍കുന്നത് ഈ അവസ്ഥയാണെന്ന് ഹൗസിംഗ് ക്യാംപെയിനര്‍മാര്‍ പറയുന്നു.

എസ്21 സംബന്ധിച്ച് വാഗ്ദാനം നല്‍കിയതിന് േേശഷം 84,460 പ്രൈവറ്റ് റെന്റിംഗ് കുടുംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചെന്നാണ് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ ഡാറ്റ വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷത്തോളമായി നിയമം നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നത് ബ്രക്‌സിറ്റിനേക്കാളും വലിയ സമയം എടുക്കുന്നുവെന്നാണ് ഇവരുടെ വിമര്‍ശനം.

Other News in this category



4malayalees Recommends